മ​ദ്യ​വി​ല്പ​ന​ശാ​ലയ്​ക്കെ​തിരേ പ്ര​തി​ഷേ​ധ മാ​ർ​ച്ച് നടത്തി
Friday, October 18, 2024 8:18 AM IST
പി​ലാ​ത്ത​റ: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന മ​ദ്യ​വി​ല്പ​ന​ശാ​ല അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ലാ​ത്ത​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ ധ​ർ​ണ​യും മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ന​ട​ത്തി. പ്ര​തി​ഷേ​ധ ധ​ർ​ണ മ​ദ്യ​നി​രോ​ധ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ.​സി. മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ജി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പി​ലാ​ത്ത​റ ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ത​ല​ശേ​രി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ മ​ധു ക​ക്കാ​ട്, പ്ര​സ​ന്ന ലോ​ഹി​താ​ക്ഷ​ൻ, വി.​വി. സ​തി, കു​ഞ്ഞ​മ്മ തോ​മ​സ്, വി.​ജെ. മാ​ത്യു, ഒ.​വി. തോ​മ​സ്, സൗ​മി ഇ​സ​ബെ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.