ക​ണ്ണൂ​ർ റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള നാ​ളെ മു​ത​ൽ ത​ല​ശേ​രി​യി​ൽ
Sunday, October 20, 2024 7:26 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള നാ​ളെ മു​ത​ൽ 23 വ​രെ ത​ല​ശേ​രി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഡി​ഡി​ഇ ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ് പ​താ​ക ഉ​യ​ർ​ത്തും.

രാ​വി​ലെ ഒന്പതി​ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​ഞ്ച് സ​ബ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 2500 ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. സ​ബ് ജൂ​ണി​യ​ർ, സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ, പെ​ൺ​കു​ട്ടി​ക​ൾ, എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള കാ​യി​ക​താ​ര​ങ്ങ​ളു​ടെ 98 ഇ​നം മ​ത്സ​ര​യി​ന​ങ്ങ​ളാ​ണ് ​മേ​ള​യി​ലു​ള്ള​ത്.

ഇ​രി​ട്ടി, പാ​പ്പി​നി​ശേ​രി സ​ബ് ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കു​ടു​ത​ൽ കു​ട്ടി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​രു സ​ബ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 176 വീ​തം പേ​രാ​ണ് മ​ത്സ​ര​ത്തി​നു​ള്ള​ത്. കൂ​ത്തു​പ​റ​മ്പ്, പ​യ്യ​ന്നൂ​ർ സ​ബ് ജി​ല്ല​ക​ളി​ൽ നി​ന്ന് 153 വീ​തം പേ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ​മാ​പ​ന സ​മ്മേ​ള​നം 23ന് ​വൈ​കു​ന്നേ​രം 4.30ന് ​ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡി​ഡി​ഇ ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കും. ജി​ല്ലാ​കാ​യി​ക​മേ​ള​യി​ലെ ജേ​താ​ക്ക​ൾ അ​ടു​ത്തമാ​സം അ​ഞ്ചി​ന് എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​ഡി​ഇ ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ്, പി.പി. മു​ഹ​മ്മ​ദ​ലി, കെ.​പി. സാ​യ​ന്ത്, ര​ജീ​ഷ് ക​ളി​യ​ത്താ​ൻ, ടി. ​ര​ജി​ല, പി.​പി.​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.