നാ​ളി​കേ​ര സം​സ്ക​ര​ണ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം 21ന്
Sunday, October 20, 2024 7:26 AM IST
മ​ട്ട​ന്നൂ​ർ: കോ​ളാ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നാ​ളി​കേ​ര സം​സ്ക​ര​ണ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 21ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സ​ഹ​ക​ര​ണ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ട്ട​ന്നൂ​ർ പ​രി​യാ​ര​ത്ത് ന​ബാ​ർ​ഡി​ന്‍റെ വി​വി​ധ സ്കീം ​പ്ര​കാ​രം കേ​ര​ള ബാ​ങ്ക് മു​ഖാ​ന്ത​ര​മാ​ണ് നാ​ളി​കേ​ര സം​സ്ക​ര​ണ യൂ​ണി​റ്റി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ക​ർ​ഷ​ക​രി​ൽ നി​ന്നും മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ കി​ലോ​ഗ്രാ​മി​ന് ര​ണ്ടു രൂ​പ​യോ​ളം അ​ധി​കം ന​ൽ​കി നാ​ളി​കേ​രം സം​ഭ​രി​ക്കു​ക​യും മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ വെ​ളി​ച്ചെ​ണ്ണ, വെ​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ, വി​നാ​ഗി​രി, സോ​ഫ്റ്റി ഡ്രി​ങ്ക്സ്, പി​ണ്ണാ​ക്ക് തു​ട​ങ്ങി​യ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യും. പാ​​ക്കിം​ഗ് യൂ​ണി​റ്റ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ​യും വെ​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ യൂ​ണി​റ്റ് മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ ഷാ​ജി​ത്തും നാ​ളി​കേ​ര സം​ഭ​ര​ണ കേ​ന്ദ്രം ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പി. ​പു​രു​ഷോ​ത്ത​മ​നും കൊ​പ്ര ഡ്ര​യ​ർ യൂ​ണി​റ്റ് ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി ക്ഷേ​മ നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​വി. ച​ന്ദ്ര​ബാ​ബു​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.


ആ​ദ്യ വി​ല്പന കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സി.​വി. ശ​ശീ​ന്ദ്ര​നും നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ൽ ക​ണ്ണൂ​ർ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി. ​രാ​മ​കൃ​ഷ്ണ​നും വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ന​ബാ​ഡ് ഡി​ഡി​എം ഷി​ജി മോ​നും അ​നു​മോ​ദ​നം ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ര​തീ​ഷും നി​ർ​വ​ഹി​ക്കും.