സീ​യോ​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Saturday, October 19, 2024 7:14 AM IST
നെ​ല്ലി​ക്കു​റ്റി: നി​ത്യ​ജീ​വ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഒ​രു ക്രി​സ്ത്യാ​നി​യെ വി​ശ്വാ​സ ജീ​വി​ത​ത്തി​ന് പ്ര​ചോ​ദി​പ്പി​ക്കേ​ണ്ട​തെ​ന്ന് പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം.

നെ​ല്ലി​ക്കു​റ്റി​യി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച സീ​യോ​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ. ​ആ​ദ​ർ​ശ് കു​മ്പ​ള​ത്ത് ധ്യാ​ന സ​ന്ദേ​ശം ന​ൽ​കി.

പ്ര​ശ​സ്ത ബൈ​ബി​ൾ പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് ഇ​ന്ന​ത്തെ ക​ൺ​വ​ൻ​ഷ​ൻ ശു​ശ്രൂ​ഷ​ക​ൾ. 3.30 ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് നെ​ല്ലി​ക്കു​റ്റി ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


സൗ​ഖ്യ ആ​രാ​ധ​ന​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും. വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സീ​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​മേ​രി എം​എ​സ്എം​ഐ, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ സ​ജി കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.