ഫാ​ർ​മ​സി അ​ന്താ​രാ​ഷ്‌​ട്ര സി​മ്പോ​സി​യം ന​ട​ത്തി
Sunday, October 20, 2024 7:26 AM IST
ക​ണ്ണൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ഫാ​ർ​മ​സി കൗ​ൺ​സി​ലും (കെ​എ​സ്പി​സി) അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ടീ​ച്ചേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​യും (എ​പി​ടി​ഐ) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര ശാ​സ്ത്രീ​യ സി​മ്പോ​സി​യം ക​ണ്ണൂ​ർ നാ​യ​നാ​ർ അ​ക്കാ​ഡ​മി​യി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ.​ൻ ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ലി​യ രീ​തി​യി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്. ബി ​ഫാം മേ​ഖ​ല​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ തു​ട​ങ്ങാ​ൻ മു​ന്നോ​ട്ട് വ​ര​ണം. അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ന് പ​രി​ശീ​ല​നം ന​ൽ​ക​ണം. ഫാ​ർ​മ​സ്യൂ​ട്ടി ക്ക​ൽ​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ മ​രു​ന്നു​ക​ളി​ലെ വ്യാ​ജ​ൻ​മാ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും സ്വാ​ധീ​ന​ത്തി​ന് വി​ധേ​യ​രാ​കാ​തെ മ​നു​ഷ്യ​പ​ക്ഷ​ത്ത് നി​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​വി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ​എ​സ്പി​സി പ്ര​സി​ഡ​ന്‍റ് ഒ.​സി. ന​വീ​ൻ​ച​ന്ദ്, ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് മോ​ണ്ടു​കു​മാ​ർ എം ​പ​ട്ടേ​ൽ, ഡോ. ​മി​ലി​ന്ദ് ജെ ​ഉ​മേ​ക്ക​ർ, ഡോ. ​എം. വെ​ങ്ക​ട ര​മ​ണ, ഡോ. ​ആ​ർ. പ്ര​വീ​ൺ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​രു​ന്ന് നി​ർ​മാ​ണം മു​ത​ൽ വി​ത​ര​ണം വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ലും ആ​രോ​ഗ്യ മേ​ഖ​ല​യി​ലും പൊ​തു​ജ​ന ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ലും ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ പ​ങ്കും അ​വ​രു​ടെ സേ​വ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും സി​മ്പോ​സി​യം ച​ർ​ച്ച ചെ​യ്തു.

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര മു​ന്നേ​റ്റ​ങ്ങ​ൾ, മ​രു​ന്ന് നി​ർ​മാ​ണ രം​ഗ​ത്തെ പു​ത്ത​ൻ ചു​വ​ടു​വ​യ്പു​ക​ൾ, നാ​നോ​ടെ​ക്‌​നോ​ളോ​ജി എ​ന്നി​വ​യി​ൽ ക്ലാ​സു​ക​ൾ ന​ട​ന്നു. ഫാ​ർ​മ​സി കോ​ള​ജ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വ​ർ​ക്കിം​ഗ് ഫാ​ർ​മ​സി​സ്റ്റു​മാ​രും ഉ​ൾ​പ്പെ​ടെ 1500 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.