800 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, October 20, 2024 7:26 AM IST
പ​ഴ​യ​ങ്ങാ​ടി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വി​നെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 800 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് കെ.​പി. ഷെ​ഫീ​ക്കി​നെ​യാ​ണ് (41) പ​ഴ​യ​ങ്ങാ​ടി എ​സ്എ​ച്ച്ഒ സ​ത്യ​നാ​ഥി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ സു​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്ചെ​യ്ത​ത്.

മം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​ലി​യ​തോ​തി​ൽ ചാ​ക്കു​ക​ളി​ലാ​ക്കി കൊ​ണ്ടു​വ​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പ​ഴ​യ​ങ്ങാ​ടി​യി​ൽ ഇ​റ​ക്കി, പ​ഴ​യ​ങ്ങാ​ടി മു​ത​ൽ ത​ല​ശേ​രി വ​രെ വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ ഷെ​ഫീ​ക്കെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


ട്രെ​യി​നി​ൽ നേ​രി​ട്ട് പോ​കു​മ്പോ​ൾ ക​ണ്ണൂ​രി​ൽ നി​ന്ന് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നാ​ൽ പ​ഴ​യ​ങ്ങാ​ടി​യി​ൽ ഇ​റ​ങ്ങി ബ​സ് മാ​ർ​ഗം ത​ല​ശേ​രി വ​രെ​യു​ള്ള സ്ഥ​ല​ത്തെ​ത്തി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.