ക​ള​രി​പ്പ​യ​റ്റ്: പ​യ്യ​മ്പ​ള്ളി​യും ഹി​ന്ദു​സ്ഥാ​നും ജേ​താ​ക്ക​ൾ
Tuesday, October 22, 2024 3:20 AM IST
ക​ണ്ണൂ​ര്‍: മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ഷ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലും ക​ണ്ണൂ​ര്‍ എം​ജി​എ​സ് ക​ള​രി സം​ഘ​വു​മാ​യി സ​ഹ​ക​രി​ച്ച് ശ്രീ​പു​രം ഇം​ഗ്ലീ​ഷ്മീ​ഡി​യം സ്‌​കൂ​ള്‍ ഓ​ഡി​റ്റോറി​യ​ത്തി​ല്‍ മൂ​ന്നാ​മ​ത് ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ 180 ക​ള​രി​പ്പ​യ​റ്റ് ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. ശ്രീ​പു​രം ബ​റു​മ​റി​യം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യ് ക​ട്ടി​യാ​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ന്‍ കൂ​ട്ട​ക​ല്ലു​ങ്ക​ല്‍, വ​ടി​വേ​ല​ന്‍ പെ​രു​മാ​ള്‍, ശ​ശീ​ന്ദ്ര​ന്‍, ദി​നേ​ശ​ന്‍ ഗു​രു​ക്ക​ള്‍, സ​ദാ​ശി​വ​ന്‍ ഗു​രു​ക്ക​ള്‍, ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പു​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​യ്യ​മ്പ​ള്ളി ക​ള​രി​സം​ഘം ഒ​ന്നാം സ്ഥാ​ന​വും, ഹി​ന്ദു​സ്ഥാ​ന്‍ ക​ള​രി​സം​ഘം ശ്രീ​ക​ണ്ഠ​പു​രം ര​ണ്ടാം സ്ഥാ​ന​വും, ഗു​രു​കൃ​പ ക​ള​രി​സം​ഘം ക​തി​രൂ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡ്, ട്രോ​ഫി , സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ വ​ടി​വേ​ല​ന്‍ പെ​രു​മാ​ള്‍, ഫാ. ​സി​ബി​ന്‍ കൂ​ട്ട​ക​ല്ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു.