മീ​റ്റ് റി​ക്കാ​ര്‍​ഡു​മാ​യി ഇ​വാ​ന നാ​ളെ ഭു​വ​നേശ്വ​റി​ൽ
Tuesday, October 22, 2024 3:20 AM IST
ത​ല​ശേ​രി: ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ മീ​റ്റ് റി​ക്കാ​ര്‍​ഡി​നു പി​ന്നാ​ലെ ത​ല​ശേ​രി സാ​യി സെ​ന്‍റ​റി​ലെ ഇ​വാ​ന ടോ​മി നാ​ളെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ല്‍ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ത്സ​രി​ക്കും. ഇ​ന്ന​ലെ ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് 100 മീ​റ്റ​ർ 12: 63 സെ​ക്ക​ന്‍​ഡി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​വാ​ന റി​ക്കാ​ർ​ഡി​ട്ട​ത്. നേ​ര​ത്തെ​യു​ള്ള ഇ.​കെ.​തേ​ജ​ല​ക്ഷ്മി​യു​ടെ 12.66 സെ​ക്ക​ന്‍​ഡി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് മ​റി​ക​ട​ന്ന​ത്.

ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ 600 മീ​റ്റ​ര്‍ മി​ഡ് റി​ലേ​യി​ലാ​ണ് ഇ​വാ​ന മ​ത്സ​രി​ക്കു​ന്ന​ത്. നേ​ര​ത്തെ നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ 4x100 റി​ലേ​യി​ൽ വെ​ങ്ക​ല​വും സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ 100 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും 600 മീ​റ്റ​റി​ല്‍ സ്വ​ർ​ണ​വും നേ​ടി​യി​രു​ന്നു. ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ പ​രി​ക്കു കാ​ര​ണ​മാ​ണ് സ്വ​ർ​ണം ന​ഷ്ട​മാ​യ​ത്. ഭു​വ​ന്വേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ്വ​ർ​ണ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വാ​ന. ഇ​വാ​ന‍​യു​ടെ നേ​ട്ട​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ത​ല​ശേ​രി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യി​രു​ന്നു. ത​ല​ശേ​രി ടൗ​ണ്‍ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. പ​ടി​യൂ​ര്‍ തി​രൂ​രി​ലെ നി​ര​പ്പേ​ല്‍ എ​ന്‍.​ടി.​ടോ​മി​യു​ടെ​യും ബി​ന്ദു ഫ്രാ​ന്‍​സീ​സി​ന്‍റെ​യും മ​ക​ളാ​ണ്.