വൈ​എം​സി​എ സ​പ്ത​തി​സ​ന്ദേ​ശ സ​മാ​ധാ​ന​യാ​ത്ര നാ​ളെ മു​ത​ല്‍
Saturday, October 19, 2024 7:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ണ്‍ ന​ട​ത്തു​ന്ന സ​പ്ത​തി​സ​ന്ദേ​ശ സ​മാ​ധാ​ന​യാ​ത്ര നാ​ളെ കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്നും ആ​രം​ഭി​ക്കും. രാ​വി​ലെ 10നു ​പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​നും വൈ​എം​സി​എ​യു​ടെ മു​ന്‍ ദേ​ശീ​യ ചെ​യ​ര്‍​മാ​നു​മാ​യ ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ക്കും. കേ​ര​ള റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ് നെ​റ്റി​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള​ത്തി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ യ​ഥാ​സ​മ​യം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ​ര്‍​ക്കാ​രി​ന് ഒ​രു​ല​ക്ഷം ആ​ളു​ക​ള്‍ ഒ​പ്പി​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന നി​വേ​ദ​ന​ത്തി​നു​ള്ള ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കാ​ലാ​വ​ധി ക​ഴി​ഞ്ഞ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ഡീ ക​മ്മീ​ഷ​ന്‍ ചെ​യ്യ​ണ​മെ​ന്നും പു​തി​യ ഡാം ​നി​ര്‍​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്‌‌​ട്ര​പ​തി​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന ഭീ​മ​ഹ​ര്‍​ജി​യു​ടെ ഒ​പ്പു​ശേ​ഖ​ര​ണ​വും മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.


എ​ല്ലാ ജി​ല്ല​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന സ​മാ​ധാ​ന​യാ​ത്ര​യെ 28നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ശി ത​രൂ​ര്‍ എം​പി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ന​വം​ബ​ര്‍ മൂ​ന്നി​ന് യാ​ത്ര ആ​ലു​വ തോ​ട്ടു​മു​ഖം വൈ​എം​സി​എ​യി​ല്‍ സ​മാ​പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.