ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ ക​വ​ർ​ന്നു
Monday, October 21, 2024 3:07 AM IST
ശ്രീ​ക​ണ്ഠ​പു​രം: കൊ​യ്യം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്ത​നി​ല​യി​ൽ. ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് സ്ഥാ​പി​ട്ടു​ള്ള ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ക്ഷേ​ത്രം ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​പി.​ശ​ശി​ധ​ര​ൻ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മ​യ്യി​ൽ: കു​റ്റ്യാ​ട്ടൂ​ര്‍ കു​റു​വോ​ട്ടു​മൂ​ല മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ഭ​ണ്ഡാ​രം ത​ക​ര്‍​ത്ത് പ​ണം ക​വ​ര്‍​ന്നു. ക്ഷേ​ത്ര ത്തി​ന് മു​ന്നി​ലു​ള്ള ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. 6000 ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ക്ഷേ​ത്ര ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​യ്യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.