രാ​ഷ്​‌ട്രീയ​ബോ​ധ​മ​ല്ല രാ​ഷ്‌ട്രബോ​ധ​മാ​ണ് യു​വ​ത​ല​മു​റ​യ്ക്ക് വേ​ണ്ട​ത്: ശൗ​ര്യ​ച​ക്ര പി.​വി. മ​നേ​ഷ്
Saturday, October 19, 2024 7:14 AM IST
പ​യ്യാ​വൂ​ർ: ഉ​ന്ന​ത മൂ​ല്യ​മു​ള്ള സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ രാ​ഷ്​‌ട്രീയ ​ബോ​ധ​മ​ല്ലരാ​ഷ്‌ട്രബോ​ധ​മാ​ണ് യു​വ​ത​ല​മു​റ​യ്ക്ക് വേ​ണ്ട​തെ​ന്ന് ​മു​ൻ എ​ൻ​എ​സ്ജി ക​മാ​ൻ​ഡോ ശൗ​ര്യ​ച​ക്ര സു​ബേ​ദാ​ർ പി.​വി. മ​നേ​ഷ്. മ​ട​മ്പം പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ള​ജ് യൂ​ണി​യ​ൻ "സ​മ​ന്വ​യ 2024' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​യ​ൻ ഫൈ​ൻ ആ​ർ​ട്‌​സ് ക്ല​ബ് പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ഐ​ശ്വ​ര്യ ക​ല്യാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​പ്പം യൂ​ണി​യ​ൻ ആ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പി​കെ​എം റി​ഥം​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.


യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ അ​മി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്ര​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​സി. ജെ​സി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ ഡോ. ​സി​നോ​ജ് ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്, അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​തി​ൻ ന​ങ്ങോ​ത്ത്, യൂ​ണി​യ​ൻ യു​യു​സി ഡെ​നി​ൽ​സ​ൺ വി​നോ​യ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​റോ​ഷ്ണ, യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​നീ​ന ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.