അ​വ​കാ​ശ സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, October 22, 2024 3:20 AM IST
ഇ​രി​ട്ടി: രാ​ജ്യ​ര​ക്ഷ​ക്കാ​യി സേ​വ​നം ചെ​യ്യു​ന്ന സൈ​നി​ക​രോ​ടും സേ​വ​ന​മ​ർ​പ്പി​ച്ച വി​മു​ക്ത​ഭ​ട​ൻ​മാ​രോ​ടും കേ​ന്ദ്ര - കേ​ര​ള സ​ർ​ക്കാ​റു​ക​ൾ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ കേ​ര​ളാ പ്ര​ദേ​ശ് എ​ക്സ് - സ​ർ​വീ​സ് മെ​ൻ കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൈ​നി​ക് - വി​മു​ക്തഭ​ട അ​വ​കാ​ശ സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് ഇ​രി​ട്ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ പ​രി​പാ​ടി മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് വ​ർ​ഗീ​സ് ഉ​ദ് ഘാ​ട​നം ചെ​യ്തു. കെ. ​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. എ​ക്സ് സ​ർ​വീ​സ് മെ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു​നാ​ഥ് മാ​ണി​ക്കോ​ത്ത്, എ. ​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ, ടി.​ജെ. ചാ​ക്കോ, കെ. ​ജ​നാ​ർ​ദ്ദ​ന​ന​ൻ, സ​നീ​ഷ് അ​ടു​വാ​പ്പു​റം, കെ. ​കെ. രാ​ജ​ൻ, പി. ​പി. ര​ജീ​ഷ്, പി. ​കെ. സ​ത്യ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​പി. മു​സ്ത​ഫ, ഷാ​നി​ദ് പു​ന്നാ​ട്, വി. ​രാ​ജു, കെ.​എം. ഗി​രീ​ഷ്, സി.​കെ. മോ​ഹ​ന​ൻ, വി. ​ഷി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.