പി​ങ്ക​ത്തോ​ൺ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി
Tuesday, October 22, 2024 3:20 AM IST
ചെ​റു​പു​ഴ: സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ്പി​ങ്ക് മാ​സം ആ​ച​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് ചെ​റു​പു​ഴ, ല​യ​ൺ​സ് ക്ല​ബ് ചെ​റു​പു​ഴ ടൗ​ൺ, ല​യ​ൺ​സ് ക്ല​ബ് ചി​റ്റാ​രി​ക്കാ​ൽ, ല​യ​ൺ​സ് ക്ല​ബ് പാ​ടി​യോ​ട്ടു​ചാ​ൽ, ല​യ​ൺ​സ് ക്ല​ബ് അ​ര​വ​ൻ​ചാ​ൽ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ങ്ക​ത്തോ​ൺ മെ​ഗാ​റാ​ലി ന​ട​ത്തി. ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ബ​സ് സ്റ്റാ​ൻ​ഡ് ചു​റ്റി ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

ചെ​റു​പു​ഴ എ​സ്എ​ച്ച്ഒ സു​നി​ൽ ഗോ​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ളി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​മ​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ടി.​പി. അ​ബ്ദു​ള്ള, ജീ​വ് ജ​യിം​സ്, കെ. ​സു​രേ​ഷ്, കെ.​കെ. തോ​മ​സ്, സി.​കെ. വി​ശ്വ​നാ​ഥ​ൻ, കെ.​കെ. വേ​ണു​ഗോ​പാ​ൽ, സ​ത്യ​വ​തി വേ​ണു​ഗോ​പാ​ൽ, മ​ഞ്ജു മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന ന​ട​ത്തി.