ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്ന് റ​ബ​ർ ശേ​ഖ​രി​ക്ക​ണം: റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ.
Tuesday, October 22, 2024 3:20 AM IST
ത​ളി​പ്പ​റ​ന്പ്: വ​ർ​ധി​ച്ച തോ​തി​ലു​ള്ള റ​ബ​ർ ഇ​റ​ക്കു​മ​തി​യി​ൽ​നി​ന്ന് പി​ന്മാ​റി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നും റ​ബ​ർ ശേ​ഖ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി വ്യ​വ​സാ​യി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
റ​ബ​ർ ബോ​ർ​ഡി​നെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കു​ക​യാ​ണ് റ​ബ​ർ വ്യ​വ​സാ​യി​ക​ൾ. 260 രൂ​പ ഉ​ണ്ടാ​യി​രു​ന്ന റ​ബ​ർ 180 രൂ​പ​യ്ക്കു പോ​ലും വാ​ങ്ങാ​ൻ വ്യ​വ​സാ​യി​ക​ൾ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോ​മി കു​രി​ശും​മൂ​ട്ടി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ​നും ആ​രോ​പി​ച്ചു.

ഈ ​ന​ട​പ​ടി രാ​ജ്യ​ത്തെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്കും റ​ബ​ർ വ്യാ​പാ​രി​ക​ൾ​ക്കും വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ വി​ദേ​ശ വി​ല 220 രൂ​പ​യാ​ണ്. 200 രൂ​പ​യെ​ങ്കി​ലും രാ​ജ്യ​ത്തെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് കി​ട്ടി​യി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തെ റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​യു​ക​യും അ​ത് ന​മ്മു​ടെ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​ത്തെ​യും ന​മ്മു​ടെ രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കും.


ഇ​ത് ഉ​യ​ർ​ന്ന വി​ല​യ്ക്ക് റ​ബ​ർ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം റ​ബ​ർ വ്യ​വ​സാ​യി​ക​ൾ​ക്ക് ഉ​ണ്ടാ​ക്കും.

ര​ണ്ടും രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​പ​ണി​ക്ക് ദോ​ഷ​മാ​ണ്. 200 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വി​ല റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​യെ​ങ്കി​ൽ മാ​ത്ര​മേ ആ​വ​ശ്യ​മാ​യ ഉ​ത്പാ​ദ​നം ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.