മാ​ഹി തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും; മാ​ഹിയിലേക്ക് വ​ൻ ഭ​ക്ത​ജ​ന​പ്ര​വാ​ഹം
Monday, October 21, 2024 3:07 AM IST
മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സാ ബ​സി​ലി​ക്ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം നാ​ളെ സ​മാ​പി​ക്കും. അ​ത്ഭു​ത തി​രു​സ്വ​രൂ​പ​ത്തി​ൽ പു​ഷ്പ​മാ​ല്യം ചാ​ർ​ത്തു​വാ​നും തി​രു​സ്വ​രൂ​പ സ​ന്നി​ധി​യി​ൽ മെ​ഴു​കു​തി​രി​ക​ൾ കൊ​ളു​ത്തു​വാ​നും ഇ​ന്ന​ലെ വി​ശ്വാ​സി​ക​ളു​ടെ വ​ൻ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം​ആ​റി​ന് മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ‌ഫാ. ​ജോ​ഷി പെ​രി​ഞ്ചേ​രി​യും ഫാ. ​ജോ​സ​ഫ് വാ​ത​ല്ലൂ​ർ ഒ.​സി​ഡി​യും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം നൊ​വേ​ന പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ന്നു.


ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല. ആ​റി​ന് ഫാ. ​ജി​ജു പ​ള്ളി​പ്പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് നൊ​വേ​ന​യും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും. സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 10.30 ന് ​ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി.

ഉ​ച്ച​ക​ഴി​ഞ്ഞ് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ച്ച വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം അ​ൾ​ത്താ​ര​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​കും.‌