ബൈ​ക്ക് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, October 20, 2024 11:34 PM IST
ത​ല​ശേ​രി: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. വ​ട​ക്കു​മ്പാ​ട് ജു​മാ മ​സ്ജി​ദി​നു സ​മീ​പം പു​നി​ക്കോ​ൾ ക്ഷേ​ത്രം റോ​ഡി​ലെ റാ​ബീ​സി​ൽ മു​ഹ​മ്മ​ദ് ന​ബ്ഹാ​ൻ (15) ആ​ണ് മ​രി​ച്ച​ത്. കൊ​ള​ശേ​രി ബാ​ങ്കി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 6.10ന് ​ബൈ​ക്ക് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് എ​ട​ക്കാ​ട് ഹ​സ​ൻ​മു​ക്കി​ലെ റി​സ്‌​വാ​ൻ പ​രി​ക്കു​ക​ളോ​ടെ ത​ല​ശേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​ശേ​രി ജൂ​ബി​ലി റോ​ഡി​ലെ ലൈ​ക്ക് ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് പ്ലം​ബിം​ഗ് ഷോ​പ്പ് ഉ​ട​മ ടി.​പി. ന​വാ​സ്-​എം. റ​ജു​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച മു​ഹ​മ്മ​ദ് ന​ബ്‌​ഹാ​ൻ. ത​ല​ശേ​രി മു​ബാ​റ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ദ നൗ​റി​ൻ, ന​ദ്‌​റാ​ൻ, ന​ബ്ഹാ​ൻ. ത​ല​ശേ​രി പോ​ലീ​സ് മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ട്ടാ​മ്പ്രം ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.