ജാ​ര്‍​ഖ​ണ്ഡി​ൽ നി​ന്നൊ​രു മി​ന്നും താ​രം
Tuesday, October 22, 2024 3:20 AM IST
ത​ല​ശേ​രി: മ​ല​യാ​ളം അ​ത്ര വ​ശ​മി​ല്ലെ​ങ്കി​ലും ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ സൂ​ര​ജ് ര​വി​ദാ​സ്ത​ല​ശേ​രി​യി​ൽ നേ​ടി​യ​ത് മി​ന്നും വി​ജ​യം. ജൂ​ണി​യ​ര്‍ ബോ​യ്‌​സ് വി​ഭാ​ഗം 3000 മീ​റ്റ​റി​ലാ​ണ് സൂ​ര​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. കോ​ഴി​ച്ചാ​ല്‍ എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഈ ​മി​ടു​ക്ക​ൻ.​മീ​ന്തു​ള്ളി​യി​ലെ ക്യാ​പ്റ്റ​ന്‍ അ​ക്കാ​ഡ​മി​യി​ൽ റി​ട്ട. മി​ലി​ട്ട​റി ക്യാ​പ്റ്റ​ന്‍ കെ.​എ​സ്.​മാ​ത്യു​വി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് സൂ​ര​ജ് ക​ണ്ണൂ​രി​ലെ​ത്തു​ന്ന​ത്. 2018ല്‍ ​ജാ​ര്‍​ഖ​ണ്ഡ് സ്‌​പോ​ര്‍​ട്‌​സ് പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി​യി​ല്‍ പ​രി​ശീ​ല​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് കെ.​എ​സ്. മാ​ത്യു സൂര​ജ് ര​വി​ദാ​സി​നെ ക​ണ്ടു​മു​ട്ടു​ന്ന​ത്. തു​ട​ർ​ന്ന് മീ​ന്തു​ള്ളി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ഉ​മേ​ഷ് ര​വി​ദാ​സി​ന്‍റെ​യും സം​ഗീ​ത ദേ​വി​യു​ടെ​യും മ​ക​നാ​ണ് സൂ​ര​ജ്. ക്യാ​പ്റ്റ​ന്‍ അ​ക്കാ​ഡ​മി​യി​ൽ 49 കു​ട്ടി​ക​ളാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്.