ഇ​രി​ട്ടി ന​ഗ​ര​വ​നം പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു
Monday, October 21, 2024 3:06 AM IST
ഇ​രി​ട്ടി: കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ക​ണ്ണൂ​ർ സാ​മൂ​ഹി​ക വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം വ​നം ഡി​വി​ഷ​നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ർ​മ്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ന​ഗ​ര​വ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ച്ചു. ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ഗ​ർ​വ​ന പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച നാ​ൽ​പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ഗ​ര​വ​നം നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ന​ഗ​ര​വ​ന​മാ​ണ് ഇ​രി​ട്ടി വ​ള്ള്യാ​ട് പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​ത്.​

നേ​രം​പോ​ക്ക്  ഇ​രി​ട്ടി കോ-​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ശി​ലാ ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ കെ. ​ശ്രീ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, ഉ​ത്ത​ര​മേ​ഖ​ലാ സാ​മൂ​ഹി​ക വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ആ​ർ. കീ​ർ​ത്തി ഐ​എ​ഫ്എ​സ്, സാ​മൂ​ഹ്യ വ​ന​ത്ക്ക​ര​ണ വി​ഭാ​ഗം എ​സി എ​ഫ് ജോ​സ് മാ​ത്യു, ആ​റ​ളം വൈ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​പ്ര​ദീ​പ്,  കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ. സി​ന്ധു, പി.​പി. ജ​യ​ല​ക്ഷ്മി, കെ. ​ന​ന്ദ​ന​ൻ, വ​ള്ള്യാ​ട് പാ​ർ​ട്ടി​സി​പ്പേ​റ്റ​റി ഹ​രി​ത സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ൻ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.