പി.​പി. ദി​വ്യ രാ​ജി​വ​യ്ക്ക​ണം; പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, October 18, 2024 8:18 AM IST
ക​ണ്ണൂ​ർ: പി.​പി. ദി​വ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വ​യ്ക്കു​ക, എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണാ സ​മ​രം ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​പ​ക്ഷ നേ​താ​വ് തോ​മ​സ് വെ​ക്ക​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ​ക​രീം ചേ​ലേ​രി, സി​എം​പി നേ​താ​വ് സി.​എ. അ​ജീ​ർ, ടി.​എ​ൻ.​എ. ഖാ​ദ​ർ, ഇ​രി​ട്ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ .പി. ​ശ്രീ​ധ​ര​ൻ, ലി​സി ജോ​സ​ഫ്, ജൂ​ബി​ലി ചാ​ക്കോ, കെ.​എ​സ്.​ആ​ബി​ദ, ടി.​സി. പ്രി​യ, ടി.​താ​ഹി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ്ര​ക​ട​ന​മാ​യി വ​ന്ന് ധ​ർ​ണാ സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യം ചെ​യ്തു. മേ​യ​ർ മു​സ്‌​ലി​ഗ് മ​ഠ​ത്തി​ൽ, മു​ൻ മേ​യ​ർ ടി. ​മോ​ഹ​ന​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​ഇ​ന്ദി​ര, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, ടി.​ജ​യ​കൃ​ഷ്ണ​ൻ, ഷാ​ഹി​ന മൊ​യ്‌​തീ​ൻ, പി. ​ഷെ​മീ​മ, കൂ​ക്കി​രി രാ​ജേ​ഷ്, കാ​യ്ക്കൂ​ൽ രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഇ​രി​ട്ടി: ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ രാ​ജി​യും അ​റ​സ്റ്റും ആ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ ത്തി​ല്‍ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ജ​നാ​ർ​ദ​ന​ൻ, വി.​ടി. തോ​മ​സ്, കെ. ​വേ​ലാ​യു​ധ​ൻ, സാ​ജു യോ​മ​സ്, സി.​കെ. ശ​ശി​ധ​ര​ൻ, ജോ​ഷി പാ​ല​മ​റ്റം, കെ.​വി. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മ​ട്ട​ന്നൂ​ർ: ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​പി. ദി​വ്യ​യെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ട്ട​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി വി.​ആ​ർ. ഭാ​സ്ക​ര​ൻ, സു​രേ​ഷ് മാ​വി​ല, കെ.​വി. ജ​യ​ച​ന്ദ്ര​ൻ, എം. ​ദാ​മോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.