ബാ​ങ്കു​ക​ളി​ലെ മു​ഴു​വ​ൻ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും സ്ഥി​ര​പ്പെ​ടു​ത്തണം: ബെ​ഫി
Tuesday, October 22, 2024 3:20 AM IST
ക​ണ്ണൂ​ർ: എ​ല്ലാ ബാ​ങ്കു​ക​ളി​ലെ​യും മു​ഴു​വ​ൻ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ക​ണ്ണൂ​ർ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ കേ​ര​ള ബാ​ങ്ക് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സിഐടിയു ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബെ​ഫി ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​ജി. മി​ഥു​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി മ​നീ​ഷ്. എം ​അ​വ​ത​രി​പ്പി​ച്ചു.​ബെ​ഫി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ഗേ​ഷ് ഉ​ണ്ണി​യ​ൻ,ബെ​ഫി ജി​ല്ലാ സെ​ക്ര​ട്ട​റി പി ​എം ശ്രീ​രാ​ഗ്, ബെ​ഫി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. സൗ​ന്ദ​ർ രാ​ജ്, ബെ​ഫി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. സ​ന്തോ​ഷ്‌ കു​മാ​ർ, ബാ​ങ്ക് ടെം​പ​റ​റി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​ മ​നീ​ഷ് - (കേ​ര​ള ബാ​ങ്ക്) സെ​ക്ര​ട്ട​റി, പു​ഷ്പ​രാ​ജ​ൻ, ആ​ദ​ർ​ശ് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, അ​രു​ൺ- (യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ), പ്ര​സി​ഡ​ന്‍റ് , പി.​പി.​സു​ജ​ന​ൻ, കെ. ​ബൈ​ജു. -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. ഇ. ​ഷ​മി​ല-​വ​നി​താ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.