പ്രീ​പ്രൈ​മ​റി പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക്ക​രി​ക്കും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Saturday, October 19, 2024 7:15 AM IST
ക​ണ്ണൂ​ർ: പ്രീ​പ്രൈ​മ​റി രം​ഗ​ത്തെ അ​ശാ​സ്ത്രീ​യ പ്ര​വ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ​മ​ഗ്ര പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പാ​പ്പി​നി​ശേ​രി ഇ​എം​എ​സ് സ്മാ​ര​ക ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നും ര​ണ്ടു കോ​ടി രൂ​പ​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി എ​സ്‌​സി​ഇ​ആ​ർ​ടി ത​യാ​റാ​ക്കി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ വേ​ള​യി​ൽ ഇ​ന്ത്യ​യി​ൽ മ​റ്റെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ര​ക്ഷാ​ക​ർ​തൃ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഫോ​ക്ക​സ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. പ്രീ ​പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള നാ​ല് പു​സ്ത​ക​ങ്ങ​ളാ​ണ് എ​സ്‌​സി​ഇ​ആ​ർ​ടി ത​യാ​റാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ലും പു​സ്ത​കം ല​ഭ്യ​മാ​ക്കും. വ​ള​രു​ന്ന കു​ട്ടി​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ൾ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യും കു​ട്ടി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തെ ശ​ക്തി​പ്പെ​ടു​ത്തും.


ല​ഹ​രി​ക്കെ​തി​രാ​യ ക​രു​ത​ലും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ന​ന്മ​യും ച​തി​ക്കു​ഴി​ക​ളും കൗ​മാ​ര​വി​കാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ർ​ഥി​യു​ടെ പ്രാ​യ​ഘ​ട്ട​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ എ​ങ്ങ​നെ അ​വ​രെ സ​മീ​പി​ക്ക​ണം എ​ന്ന​തി​ന് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​സ്ത​ക​ത്തി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ള്ളി​ക്കു​ന്ന് ഗ​വ.​ഹ​യ​ർ​സെ​ക്ക​ഡ​റി സ്‌​കൂ​ളി​ന് ഒ​രു കോ​ടി രൂ​പ മ​ന്ത്രി അ​നു​വ​ദി​ച്ചു.

കെ.​വി സു​മേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് സൂ​പ്ര​ണ്ട് എ​ൻ​ജി​നി​യ​ർ സി.​കെ ഹ​രീ​ഷ് കു​മാ​ർ, പാ​പ്പി​നി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​ശീ​ല, വാ​ർ​ഡ് മെം​ബ​ർ കെ.​വി. മു​ബ്സി​ന, ക​ണ്ണൂ​ർ ആ​ർ.​ഡി.​ഡി ആ​ർ രാ​ജേ​ഷ് കു​മാ​ർ, ഡി​ഡി​ഇ ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ്, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ഗോ​പാ​ല​ൻ, എ​സ്എ​സ്കെ ഡി​പി​സി ഇ.​സി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.