പേ​ര്യ ചു​രം ക​ർ​മസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, October 22, 2024 3:20 AM IST
ബോ​യ്സ് ടൗ​ൺ: പേ​ര്യ ചു​രം ക​ർ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ബോ​യ്സ് ടൗ​ൺ -മാ​ന​ന്ത​വാ​ടി അ​ന്ത​ര​സം​സ്ഥാ​ന പാ​ത പേ​രി​യ ചു​രം ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധി​ച്ച​ത്.

രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ച്ച ഉ​പ​രോ​ധം പോ​ലീ​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് 10 ന് ​അ​വ​സാ​നി​പ്പി​ച്ചു തു​ട​ർ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

പ്ര​കൃ​തി ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ജൂ​ലൈ 30ന് ​ബാ​വ​ലി -മാ​ന​ന്ത​വാ​ടി -ത​ല​ശേ​രി അ​ന്ത​ർ സം​സ്ഥാ​ന റോ​ഡി​ലെ പേ​ര്യ ചു​ര​ത്തി​ൽ വി​ള്ള​ൽ വീ​ണി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് 82 ദി​വ​സ​മാ​യി റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ണി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും മു​ട​ങ്ങി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലാ​യ്മ​യും അ​ശാ​സ്ത്രീ​യ​മാ​യ മ​ണ്ണെ​ടു​പ്പും കാ​ര​ണം വീ​ണ്ടും റോ​ഡ് ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​യ്സ് ടൗ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. ഉ​പ​രോ​ധ സ​മ​രം സി​പി​എം മാ​ന​ന്ത​വാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ടി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.


ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ക്ക​ൽ, ക​ൺ​വീ​ന​ർ ടി.​പ്രേം​ജി​ത്ത്, മു​ൻ​മ​ന്ത്രി പി ​കെ. ജ​യ​ല​ക്ഷ്മി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം മീ​നാ​ക്ഷി രാ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ല്‍​മ മോ​യി, വാ​ർ​ഡ്അം​ഗം സ്വ​പ്ന പ്രി​ൻ​സ്, ആ​നി ബ​സ​ന്‍റ്, ഷി​ജി ഷാ​ജി, സു​മ​ത അ​ച്ച​പ്പ​ൻ, ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, ബാ​ബു ഷ​ജി​ൽ കു​മാ​ർ, ജ​യിം​സ് അ​ട​പ്പൂ​ർ, റ​ഫീ​ക്ക്, നി​സാ​മു​ദീ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു. ഒ​രു മ​ണി​ക്കൂ​റാേ​ബം റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നാ​ൽ വ​യ​നാ​ട്- ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള ഏ​ക പാ​ത​യാ​യ കൊ​ട്ടി​യൂ​ർ ബോ​യ്സ് ടൗ​ൺ ചു​രം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.