ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Saturday, October 19, 2024 7:15 AM IST
ചാ​വ​ശേ​രി: ഇ​രി​ട്ടി ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി എ​ഇ​ഒ ഇ​ൻചാ​ർ​ജ് വി​ജ​യ​ൻ കൊ​യ​ക്കാ​ട​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, ടി.​കെ.​ ഫ​സീ​ല, പി.​കെ. ബ​ൾ​ക്കീ​സ്, എ.​കെ. ര​വീ​ന്ദ്ര​ൻ, കെ. ​സോ​യ, കെ.​സു​രേ​ഷ്, കെ. ​ര​ജി​ത, വി. ​ശ​ശി, പി. ​സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ 107 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 5000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.


ഇ​ന്ന​ലെ ശാ​സ്ത്ര-ഗ​ണി​ത​ശാ​സ്ത്ര-ഐ​ടി മേ​ള​യും 19ന് ​സാ​മൂ​ഹ്യ ശാ​സ്ത്ര-പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ചാ​വ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പി​കെ​കെ​എം എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ചാ​ണ് ശാ​സ്ത്രോ​ത്സ​വം ന​ട​ക്കു​ന്ന​ത്.