യു​വ​ജ​ന​ങ്ങ​ൾ സ​ഭാ സ്നേ​ഹ​മു​ള്ള​വ​രാ​യി​രി​ക്ക​ണം:​ റ​വ. ഡോ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ
Monday, October 21, 2024 3:07 AM IST
ചെ​മ്പേ​രി: സ​ഭാ സ്നേ​ഹ​മു​ള്ള​വ​രാ​യി​രി​ക്ക​ണം യു​വ​ജ​ന​ങ്ങ​ളെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ റ​വ. ഡോ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ. ചെ​ന്പേ​രി വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം "സോ​ൾ​ട്ട്-2024' ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​സ്തു​വി​നെ അ​ഭി​മാ​ന​ത്തോ​ടെ പ​ക​ർ​ന്നു​കൊ​ടു​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്ക​ണം. ജീ​വി​ത​ത്തി​ൽ അ​ടി​പ​ത​റാ​തെ മു​ന്നേ​റു​ന്ന​തി​ന് സ​ഭ​യെ സ്നേ​ഹി​ക്കു​ക, സ​ഭ​യെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മു​ള്ള​വ​രാ​കു​ക, സ​ഭാ വി​ശ്വാ​സ​ത്തി​ൽ വ​ള​രു​ക എ​ന്നീ മൂ​ന്നു കാ​ര്യ​ങ്ങ​ൾ ശീ​ലി​ക്കു​വാ​നും അ​ദ്ദേ​ഹം യു​വ​ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ഫാ. ​അ​ഖി​ൽ മു​ക്കു​ഴി, ഡോ. ​അ​ല​ക്സ്‌ ജോ​ർ​ജ് കാ​വു​കാ​ട്ട് , ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, ഫാ. ​അ​മ​ൽ ചെ​മ്പ​ക​ശേ​രി, ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ, ഫാ. ​എ​ബി​ൻ മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ, ബേ​ബി കു​ന്നേ​ൽ, ഷീ​ൻ വേ​ലി​ക്ക​ക​ത്ത്, ജോ​യി കു​രി​ശു​കു​ന്നേ​ൽ, ഡീ​ക്ക​ൻ എ​ബി​ൻ പ​റ​മ്പു​മു​റി​യി​ൽ, സി​സ്റ്റ​ർ റോ​സി​ലി​യ എ​ൻ​എ​സ്, ബ്ര​ദ​ർ നി​ഖി​ൽ ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​മ്പേ​രി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള അ​റു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ സ്വാ​ഗ​ത​വും ചെ​മ്പേ​രി ഫൊ​റോ​ന സെ​ക്ര​ട്ട​റി ലൈ​സ​ൺ മാ​വു​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.