അ​ന​ധി​കൃ​ത ജ​പ്തി ത​ട​ഞ്ഞ് രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ്
Saturday, October 19, 2024 7:15 AM IST
ഇ​രി​ട്ടി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളും വ​ന്യ​മൃ​ഗ​ശ​ല്യ​വും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ മൂ​ല​വും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​യി​ടി​ഞ്ഞ​തു​കൊ​ണ്ടും ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രെ അ​ന​ധി​കൃ​ത​മാ​യി ജ​പ്തി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന് രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​നോ​യ് തോ​മ​സ്. രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത ജ​പ്തി​ക്കെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ ജ​പ്തി ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞു​കൊ​ണ്ട് നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹൈ​ക്കോ​ട​തി ജ​പ്തി സ്റ്റേ ​ചെ​യ്ത​ത് ഉ​ൾ​പ്പെ​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് കാ​ല​താ​മ​സം അ​നു​വ​ദി​ച്ച​വ​രെ​യ‌​ട​ക്കം ജ​പ്തി ചെ​യ്യു​മെ​ന്ന തീ​രു​മാ​നം ശ​രി​യ​ല്ല.


ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ സം​സ്ഥാ​ന​ത്തെ ബാ​ങ്ക് ന​ട​ത്തു​ന്ന ജ​പ്തി​ലേ​ല ന​ട​പ​ടി​ക​ൾ എ​ന്തു വി​ല കൊ​ടു​ത്തും ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ്ര​ക്ഷോ​ഭ സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബെ​ന്നി പു​തി​യാം​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ബേ​ബി നെ​ട്ട​നാ​നി, ജ​യിം​സ് പ​ന്ന്യാ​മ്മാ​ക്ക​ൽ, അ​ഗ​സ്റ്റി​ൻ വെ​ള്ളാ​രം​കു​ന്നേ​ൽ, ദേ​വ​സ്യ ഐ​ന്തി​ക്ക​ൽ, പി.​സി.​ജോ​സ്, വ​ർ​ഗീ​സ് പ​ള്ളി​ച്ചി​റ, വ​ത്സ​മ്മ ദേ​വ​സ്യ, ടോ​മി തോ​മ​സ്, ഗ​ർ​വാ​സി​സ് ക​ല്ലു​വ​യ​ൽ, അ​മ​ൽ കു​ര്യ​ൻ, ബി​നോ​യ് പു​ത്ത​ൻ​ന​ട​യി​ൽ, വ​ർ​ഗീ​സ് വൈ​ദ്യ​ർ, ബെ​ന്നി ഇ​ട​ശേ​രി, സി.​വി.​ജോ​സ്, സി.​വി. സി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.