കാ​ട്ടു​പ​ന്നി​ കൃ​ഷി ന​ശി​പ്പി​ച്ചു
Friday, October 18, 2024 8:18 AM IST
ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ 17,18 വാ​ർ​ഡു​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. ക​പ്പ, ചേ​മ്പ്, ചേ​ന തു​ട​ങ്ങി എ​ല്ലാ​വി​ള​ക​ളും ചു​വ​ടോ​ടെ കു​ത്തി ന​ശി​പ്പി​ക്കു​ക​യാ​ണ് പ​ന്നി​കൂ​ട്ടം. ഒ​റ്റ​ക്കൊ​മ്പ​ൻ ചാ​ലി​ലെ കൊ​ച്ചു​വീ​ട്ടി​ൽ ജോ​ണി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 700 ചു​വ​ടോ​ളം ക​പ്പ​യാ​ണ് ന​ശി​പ്പി​ച്ച​ത്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ല​ഭി​ച്ച​വ​ർ ഉ​ണ്ടെ​ങ്കി​ലും പാ​യം പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​വു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.