വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി ജ​ന​ത്തി​ര​ക്കി​ൽ ജം​ബോ സ​ര്‍​ക്ക​സ്
Monday, October 21, 2024 3:07 AM IST
ക​ണ്ണൂ​ർ: കൂ​ടാ​ര​ത്തി​ൽ വി​സ്മ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ജ​ന​മ​ന​സു​ക​ളി​ൽ അ​ദ്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ന്ന ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ലെ ജം​ബോ സ​ര്‍​ക്ക​സി​ന് ജ​ന​ത്തി​ര​ക്കേ​റു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള​ള ഷോ​യി​ല്‍ സാ​ഹ​സി​ക​മാ​യ ഗ്ലോ​ബ്‌​റൈ​ഡ് ഉ​ള്‍​പ്പെ​ടെ 26 മാ​സ്മ​രി​ക ഇ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​തീ​വ ശ്ര​ദ്ധ​യോ​ടും സൂ​ക്ഷ്മ​ത​യോ​ടും ചെ​യ്യേ​ണ്ട ഗ്ലോ​ബ് റൈ​ഡി​ല്‍ ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം ബൈ​ക്കു​ക​ളു​ടെ ക്രോ​സിം​ഗ് കാ​ണി​ക​ൾ​ക്ക് ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചു​മാ​ത്രം ക​ണ്ടി​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന അ​ഭ്യാ​സ​മാ​ണ്.

ക​ണ്ണു​കെ​ട്ടി വീ​ലി​ന​ക​ത്തും പു​റ​ത്തു​മാ​യി സ​ര്‍​ക്ക​സ് ടെ​ന്‍റി​നെ വ​ലം​വ​യ്ക്കു​ന്ന മെ​ക്‌​സി​ക്ക​ന്‍ വീ​ല്‍ ഓ​ണ്‍ സ്‌​പേ​സ് ആ​ണ് മ​റ്റൊ​രി​നം. കൂ​ടാ​തെ പാ​ട്ടി​നൊ​പ്പം മ​നോ​ഹ​ര​മാ​യ ലാ​സ്യ​നൃ​ത്ത​വും റോ​പ് ഡാ​ന്‍​സു​മു​ണ്ട്. ആ​ഫ്രി​ക്ക​ന്‍ സം​ഗീ​ത​ത്തി​ന്‍റേ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഘോ​ര​ശ​ബ്ദ​ങ്ങ​ളു​ടേ​യും


പ​ശ്ചാ​ത​ല​ത്തി​ൽ താ​ര​ങ്ങ​ളു​ടെ ഫ​യ​ര്‍​ഡാ​ന്‍​സ്, റ​ഷ്യ​ന്‍ അ​ക്രോ​ബാ​റ്റ്, റ​ഷ്യ​ന്‍ ഹു​ല​ഹൂ​പ്പ് ഡാ​ന്‍​സ്, റിം​ഗ് ബാ​ല​ന്‍​സ്, ബാം​ബു​ക്ലൈം​ബിം​ഗ് ഡാ​ന്‍​സ്, സ്റ്റാ​ച്യു അ​ക്രോ ബാ​റ്റ് തു​ട​ങ്ങി പു​ത്ത​ന്‍ അ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന നി​ര​വ​ധി ഇ​ന​ങ്ങ​ളും ജം​ബോ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ചി​രി​യു​ടെ മാ​ല​പ്പ​ട​ക്ക​ത്തി​ന് തി​രി​കൊ​ളു​ത്തി കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രേ​യും ഇ​ള​ക്കാ​ൻ ഗെ​യി​മു​ക​ളും ത​മാ​ശ​യു​മാ​യി ജോ​ക്ക​ര്‍​മാ​രും എ​ത്തും. നാ​യ​യും കു​തി​ര​യും അ​വ​ത​രി​പ്പി​ക്കു​ന്ന ആ​റോ​ളം ഇ​ന​ങ്ങ​ളാ​ണ് മ​റ്റൊ​രാ​ക​ര്‍​ഷ​ണം. പ​ക​ല്‍ ഒ​ന്നി​നും വൈ​കു​ന്നേ​രം നാ​ലി​നും രാ​ത്രി ഏ​ഴി​നു​മാ​ണ് പ്ര​ദ​ര്‍​ശ​നം. 150, 200, 250, 350 എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. 30ന് ​സ​ര്‍​ക്ക​സ് അ​വ​സാ​നി​ക്കും.