ക​ണ്ണൂ​ർ ഗ​വ. ഐ​ടി​ഐ​യി​ൽ എ​ഐ ഉ​ൾ​പ്പെ​ടെ പു​തി​യ ട്രേ​ഡു​ക​ൾ അ​നു​വ​ദി​ക്കും: മ​ന്ത്രി
Friday, October 18, 2024 8:18 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഗ​വ. ഐ​ടി​ഐ​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ), സോ​ളാ​ർ ടെ​ക്നീ​ഷ്യ​ൻ, ത്രീ​ഡി പ്രി​ന്‍റിം​ഗ് എ​ന്നീ അ​തി​നൂ​ത​ന ട്രേ​ഡു​ക​ൾ തു​ട​ങ്ങു​മെ​ന്നും അ​ടു​ത്ത വ​ർ​ഷം മു​ത​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി ശി​വ​ൻ കു​ട്ടി. ക​ണ്ണൂ​ർ ഗ​വ. ഐ​ടി​ഐ​യെ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട സ​മു​ച്ഛ​യം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണ്. നൈ​പു​ണ്യ പ​രി​ശീ​ല​ന രം​ഗ​ത്ത് സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ വി​ദ​ഗ്ധ പ​രി​ശീ​ല​ന​മാ​ണ് ഐ​ടി​ഐ​ക​ൾ ന​ൽ​കു​ന്നു. സം​സ്ഥാ​ന​ത്ത് സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​ണ്. ക​ണ്ണൂ​ർ ഗ​വ ഐ​ടി​ഐ​യി​ൽ നി​ല​വി​ലു​ള്ള ടെ​ക്നീ​ഷ്യ​ൻ പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ട്രേ​ഡി​ന് കേ​ര​ള പി​എ​സ്‌​സി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്റ്റാ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ അ​വാ​ർ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി അ​ഭി​ന​വി​നെ​യും മെ​ന്‍റ​ർ എം.​എം മ​നോ​ജി​നെ​യും മ​ന്ത്രി ആ​ദ​രി​ച്ചു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.