അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ളി​ത്ത​ട്ട് സ്വ​ദേ​ശി മ​രി​ച്ചു
Saturday, October 19, 2024 10:01 PM IST
കോ​ളി​ത്ത​ട്ട്: അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ളി​ത്ത​ട്ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ച​ക്കാ​ല​ക്ക​ൽ സി.​എം. അ​ല​ക്സാ​ണ്ട​ർ-​റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മെ​ൽ​ബി​ൻ (34) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ളെ മൂ​ന്നി​ന് കോ​ളി​ത്ത​ട്ട് സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

ക​ഴി​ഞ്ഞ 11ന് ​അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യാ​ന​യി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​ട്ടു​വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മീ​ന കോ​ത​മം​ഗ​ലം (ന​ഴ്സ്, യു​കെ). സ​ഹോ​ദ​രി: മോ​ൾ​ബി​ൻ (ന​ഴ്സ്, യു​കെ).