അ​ന്താ​രാ​ഷ്‌​ട്ര ശാ​സ്ത്ര ശി​ല്പ​ശാ​ല നാ​ളെ
Friday, October 18, 2024 8:18 AM IST
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍, അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ടീ​ച്ചേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര ശാ​സ്ത്ര ശി​ല്പ​ശാ​ല നാ​ളെ ക​ണ്ണൂ​രി​ൽ ന​ട​ക്കും. ഫാ​ര്‍​മ​സി വി​ദ്യാ​ഭ്യാ​സം, വ്യ​വ​സാ​യം, രോ​ഗി പ​രി​ച​ര​ണം എ​ന്നി​വ​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു​ള്ള മി​ക​ച്ചൊ​രു ക​ണ്ണി വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ശി​ല്‌​പ​ശാ​ല ന​ട​ത്തു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​വി. ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ ഒ​ൻ​പ​തി​ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശി​യ ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മോ​ണ്ടു​കു​മാ​ര്‍ എം. ​പ​ട്ടേ​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. മു​ന്‍​മ​ന്ത്രി പി.​കെ. ശ്രീ​മ​തി, ഡോ. ​മി​ലി​ന്ദ്. ജെ ​ഉ​മേ​ക്ക​ര്‍, ഡോ. ​എം. വെ​ങ്ക​ട്ട ര​മ​ണ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. യു​എ​ഇ​യി​ലെ റാ​ക് കോ​ള​ജ് ഓ​ഫ് ഫാ​ര്‍​മ​സി​യി​ലെ അ​സോ​സി​യേ​റ്റ് ഡീ​ന്‍ ഡോ. ​സാ​ത്വി​ക് ബി. ​ശ്രീ​ധ​ര്‍, സോ​ടാ​ക്‌​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​രാ​മ​സ്വാ​മി ല​ക്ഷ്മ​ണ​ന്‍, നോ​ട്ടിം​ഗ്ഹാം യൂ​ണി​വേ​ഴ്സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​രാ​ജേ​ഷ് ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.


1500 ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ.​സി. ന​വീ​ന്‍ ച​ന്ദ്, ദേ​ശീ​യ ഫാ​ര്‍​മ​സി കൗ​ണ്‍​സി​ലി​ലെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​യാ​യ ഡോ. ​സി. ശ​ര​ത് ച​ന്ദ്ര​ന്‍, എ​പി​ടി​ഐ. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്. എ​സ്. നാ​യ​ര്‍, കെ​പി​പി​എ. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​സൂ​ണ്‍ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.