പ​ന്ന്യാ​ൽ സെ​ന്‍റ് ജൂ​ഡ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തിരുനാൾ
Saturday, October 19, 2024 7:14 AM IST
ശ്രീ​ക​ണ്ഠ​പു​രം: വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹ​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ന്ന്യാ​ൽ സെ​ന്‍റ് ജൂ​ഡ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നൊ​വേ​ന​യും തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും തു​ട​ങ്ങി. വി​കാ​രി ഫാ. ​ജോ​മി ജോ​സ​ഫ് പ​തി​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വിശുദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​ന്പ​തു​വ​രെ ധ്യാ​നം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് ജ​പ​മാ​ല, 7.30ന് ​വിശുദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. രാ​ത്രി 8.45ന് ​ധ്യാ​നം സ​മാ​പ​നം. പാ​ച്ചോ​ർ നേ​ർ​ച്ച. 21 മു​ത​ൽ 25 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, വിശുദ്ധ കു​ർ​ബാ​ന, നൊ​വേ​ന, പാ​ച്ചോ​ർ നേ​ർ​ച്ച.

26ന് ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ​ജി മെ​ത്താ​ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 5.45ന് ​നൊ​വേ​ന, ആ​റി​ന് കൂ​ട്ടു​മു​ഖം കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് കൂ​ട്ടു​മു​ഖം കു​രി​ശു​പ​ള്ളി​യി​ൽ ല​ദീ​ഞ്ഞ്, 7.10ന് ​പ​ള്ളി​യി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം, 8.30ന് ​ഫാ. ബേ​ബി ക​ട്ടി​യാ​ങ്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. രാ​ത്രി ഒ​ന്പ​തി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 27ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ​യ്ക്ക് ഫാ. ​ഫി​ലി​പ്പ് കൊ​ച്ചു​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ് ക​റു​ക​പ്പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 12.15ന് ​പ​ന്ന്യാ​ൽ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 12.50ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, ഒ​ന്നി​ന് ഊ​ട്ടു​നേ​ർ​ച്ച. 28ന് ​യൂ​ദാ​ശ്ലീ​ഹ​യു​ടെ തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 6.30ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.