പി.​പി. ദി​വ്യ​യെ അ​റ​സ്റ്റു ചെ​യ്യ​ണം: കെ​എ​സ്എ​സ്പി​എ
Sunday, October 20, 2024 7:26 AM IST
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്എ​സ്പി​എ) ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. 22 ശ​ത​മാ​നം ക്ഷാ​മാ​ശ്വാ​സം കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പി​ടി​ച്ചു​വ​ച്ച ക​ഴി​ഞ്ഞ നാ​ലാം ഗ​ഡു പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.

പ്ര​തി​വ​ര്‍​ഷം 6,000 രൂ​പ ഈ​ടാ​ക്കി​യു​ള്ള മെ​ഡി​സെ​പ്പ് വേ​ണ്ട​ത്ര പ്ര​യോ​ജ​ന​ക​ര​മ​ല്ലെ​ന്നും അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഹ​രി​ക്കാ​തെ തു​ട​രു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു.

ഡ്രീം ​പാ​ല​സി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​സു​ഖ​ദേ​വ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. മോ​ഹ​ന്‍​ദാ​സ്, കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പാ​ച്ചേ​നി കൃ​ഷ്ണ​ന്‍, യു. ​നാ​രാ​യ​ണ​ന്‍, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​ഗോ​വി​ന്ദ​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ടി.​പി. മു​സ്ത​ഫ, സെ​ക്ര​ട്ട​റി കെ.​വി. പ്രേ​മ​രാ​ജ​ന്‍, വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​വി. ശോ​ഭ​ന, സെ​ക്ര​ട്ട​റി എം.​കെ. കാ​ഞ്ച​ന​കു​മാ​രി, പി.​വി. വ​ന​ജ​കു​മാ​രി, ആ​ര്‍.​വി. വാ​സ​ന്തി, സി. ​ശ്രീ​ധ​ര​ന്‍, ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഒ. ​ജ​നാ​ര്‍​ദ​ന​ന്‍, എം. ​അ​ഷ്‌​റ​ഫ്, കു​ഞ്ഞ​മ്മ തോ​മ​സ്, കെ. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ത​ല​ശേ​രി​യി​ല്‍ ന​ട​ന്ന ജി​ല്ലാ മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ ജാ​വ​ലി​ന്‍ ​ത്രോ, ഡി​സ്‌​കസ്​ ത്രോ എ​ന്നി​വ​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി സം​സ്ഥാ​ന മത്സ​ര​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യ എ.​എം. ഗ്രേ​സി​യെ അ​നു​മോ​ദി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഒ. ​ജ​നാ​ര്‍​ദ​ന​ന്‍-​പ്ര​സി​ഡ​ന്‍റ്, പി.​വി. വ​ന​ജ​കു​മാ​രി, എം. ​അ​ഷ്‌​റ​ഫ്, ടി. ​ബാ​ല​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, എ. ​ര​വി-​സെ​ക്ര​ട്ട​റി, കെ.​വി. തോ​മ​സ്, ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ.​എം. ഗ്രേ​സി-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ‌‌‌‌‌‌‌‌‌‌പി. ​അ​ബ്ദു​ള്ള-​ട്ര​ഷ​റ​ര്‍. ആ​ര്‍.​വി. വാ​സ​ന്തി-വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്, ടി. ​ലീ​ല-വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി.