കു​തി​ച്ച് പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ല
Tuesday, October 22, 2024 3:20 AM IST
ത​ല​ശേ​രി: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് ത​ല​ശേ​രി ജ​സ്റ്റി​സ് വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​ര്‍ സ്മാ​ര​ക മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. ആ​ദ്യ​ദി​ന​ത്തി​ല്‍ 35 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​പ്പോ​ൾ 118 പോ​യി​ന്‍റു​മാ​യി പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ല മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്നു. 28 പോ​യി​ന്‍റു​മാ​യി ഇ​രി​ക്കൂ​ര്‍ ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 20 പോ​യി​ന്‍റു​മാ​യി മ​ട്ട​ന്നൂ​ര്‍ ഉ​പ​ജി​ല്ല മൂ​ന്നാം​സ്ഥാ​ന​ത്തു​മു​ണ്ട്. ഇ​ന്ന് ന​ട​ത്തം, ഹൈ​ജം​പ്, ലോം​ഗ് ജം​പ്, ഷോ​ട്ട്പു​ട്ട്, ഡി​സ്‌​ക​സ്ത്രോ, റി​ലേ ഇ​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ക. 15 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം കാ​യി​ക​പ്ര​തി​ഭ​ക​ള്‍ മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്. നാ​ളെ​യാ​ണ് സ​മാ​പ​നം

നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും കാ​യി​ക​രം​ഗ​ത്ത് മു​ന്നേ​റാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ന്നാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.ത​ല​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എം. ജ​മു​നാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​കെ. സാ​ഹി​റ, കൗ​ണ്‍​സി​ല​ര്‍ പി.​കെ. സോ​ന, ക​ണ്ണൂ​ര്‍ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​എ​ന്‍. ബാ​ബു മ​ഹേ​ശ്വ​രി​പ്ര​സാ​ദ്, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​രാ​ജേ​ഷ്കു​മാ​ര്‍, ക​ണ്ണൂ​ര്‍ ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ വി.​വി. പ്രേ​മ​രാ​ജ​ന്‍, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​സി. സു​ധീ​ര്‍, ജി​ല്ലാ സ്‌​കൂ​ള്‍ സ്‌​പോ​ര്‍​ട്‌​സ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​പി. മു​ഹ​മ്മ​ദ​ലി, ര​ജീ​ഷ് കാ​ളി​യ​ത്താ​ന്‍ പ്ര​സം​ഗി​ച്ചു.