ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം: സ്റ്റേ​ജി​ത​ര മ​ത്സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജേ​താ​ക്ക​ള്‍
Saturday, October 19, 2024 7:15 AM IST
പെ​രി​യ: ആ​യം​പാ​റ സി-​മെ​റ്റ് ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല നോ​ര്‍​ത്ത് സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ്റ്റേ​ജി​ത​ര​മ​ത്സ​ര​ങ്ങ​ളി​ൽ 72 പോ​യി​ന്‍റോ​ടെ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ക​ണ്ണൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജ് (24) ര​ണ്ടും ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് (22) മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

വ​യ​നാ​ട് ഡോ. ​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കെ​എം​സി​റ്റി മെ​ഡി​ക്ക​ല്‍ കോ​ള​ജ് (20 പോ​യി​ന്‍റ് വീ​തം), കോ​ഴി​ക്കോ​ട് ഹോ​മി​യോ​പ​തി മെ​ഡി​ക്ക​ല്‍ കോ​ള​ജ് (19) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പു​റ​കി​ലു​ള്ള​ത്. സ്‌​റ്റേ​ജി​ന​മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ക​ലോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.