കാ​റി​ന് പി​ന്നി​ൽ ബ​സി​ടി​ച്ച് അ​പ​ക​ടം
Friday, October 18, 2024 8:18 AM IST
കൂ​ത്തു​പ​റ​മ്പ്: പാ​ച്ച​പ്പൊ​യ്ക പാ​നു​ണ്ട റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​നു പി​റ​കി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 7.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. റോ​ഡ​രി​കി​ലു​ള്ള മ​രം ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മു​റി​ച്ചു​നീ​ക്കു​ന്ന​തി​നാ​യി എ​ത്തി​യ കാ​യ​ലോ​ട് സ്വ​ദേ​ശി നി​ത്യാ​ന​ന്ദ​ന്‍റെ കാ​റി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പാ​യി കാ​റി​ൽ നി​ന്നി​റ​ങ്ങി നി​ത്യാ​ന​ന്ദ​നും ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളും മ​രം മു​റി​ക്കാ​നാ​യി റോ​ഡ​രി​കി​ലേ​ക്കു മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​റും ബ​സും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.