വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ന​ക്ഷ​ത്ര പ​ദ​വി; മാ​ർ​ഗ​രേ​ഖ ത​യാ​റാ​യി
Friday, October 18, 2024 8:18 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഹ​രി​ത, ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ന​ല്കു​ന്ന ന​ക്ഷ​ത്ര പ​ദ​വി​ക്കു​ള്ള മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​താ​യി ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ൻ കോ -​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. 2025 മാ​ർ​ച്ച് 30 ന​കം സ​മ്പൂ​ർ​ണ ശു​ചി​ത്വ സം​സ്ഥാ​നം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത വി​ദ്യാ​ല​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഹ​രി​ത വി​ദ്യാ​ല​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന സ്വ​യം വി​ല​യി​രു​ത്ത​ൽ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി ന​ക്ഷ​ത്ര പ​ദ​വി സ​മ്മാ​നി​ക്കും.

സു​സ്ഥി​ര​മാ​യ ഹ​രി​ത-​ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി ഫൈ​വ് സ്റ്റാ​ർ വ​രെ ന​ക്ഷ​ത്ര പ​ദ​വി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ക്കും. ന​വം​ബ​ർ ഒ​ന്നി​നും ഡി​സം​ബ​ർ 31നും ​ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ഹ​രി​ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ന​ക്ഷ​ത്ര പ​ദ​വി​ക്ക​ർ​ഹ​മാ​യ വി​ദ്യാ​ല​യ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഹ​രി​ത -ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്ത് നേ​രി​ടു​ന്ന വി​ട​വു​ക​ൾ വി​ദ്യാ​ല​യ പി​ടി​എ യോ​ഗ​ങ്ങ​ൾ പ്ര​ത്യേ​കം വി​ളി​ച്ചു ചേ​ർ​ത്ത് ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്ക​ണം. അ​ലൂ​മ്‌​നി അ​സോ​സി​യേ​ഷ​നു​ക​ൾ, വ്യ​ത്യ​സ്ത സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ക​ർ​മ പ​രി​പാ​ടി​ക​ൾ ത​യാ​റാ​ക്കി ന​ട​പ്പി​ലാ​ക്ക​ണം. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ​യും ഹ​രി​താ​വ​സ്ഥ​യു​ടെ​യും പ്ര​യാ​സ​ങ്ങ​ളും പി​ന്നോ​ക്കാ​വ​സ്ഥ​യും പി​ടി​എ ക​ണ്ടെ​ത്തി പ്രാ​ദേ​ശി​ക വി​ദ്യാ​ഭ്യാ​സ സ​മി​തി​ക്ക് കൈ​മാ​റ​ണം. ഇ​തി​നാ​യി സ്വ​യം വി​ല​യി​രു​ത്ത​ൽ ഓ​രോ വി​ദ്യാ​ല​യ​വും ന​ട​ത്ത​ണം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രു​പീ​ക​രി​ക്കു​ന്ന സ​മി​തി​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന സ്വ​യം വി​ല​യി​രു​ത്ത​ൽ രേ​ഖ നി​രീ​ക്ഷി​ക്കു​ക.


ന​വം​ബ​ർ ഒ​ന്ന് ഹ​രി​ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് ബ്ലോ​ക്ക് ത​ല ടീം ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ന്ദ​ർ​ശ​നം. ക​മ്മി​റ്റി ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ന​ൽ​കു​ന്ന പോ​യി​ന്‍റു​ക​ൾ പ​രി​ഗ​ണി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ന​ക്ഷ​ത്ര പ​ദ​വി സ​മ്മാ​നി​ക്കും. ജ​ന​വ​രി 26 ന് ​ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി​യി​ൽ ന​ക്ഷ​ത്ര പ​ദ​വി സ​മ്മാ​നി​ക്കു​മെ​ന്നും ജി​ല്ലാ മി​ഷ​ൻ കോ -​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.