മു​ത്താ​റി​ക്കു​ളം വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സ് പ​ള്ളിയിൽ തിരുനാൾ
Saturday, October 19, 2024 7:14 AM IST
പ​യ്യാ​വൂ​ർ: മു​ത്താ​റി​ക്കു​ളം വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ 10 ദി​വ​സ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളും നൊ​വേ​ന സ​മ​ർ​പ്പ​ണ​വും 27 വ​രെ ന​ട​ക്കും. പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന ജ​പ​മാ​ല പ്രാ​ർ​ഥ​ന​യ്ക്കും ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ച​ന്ദ​ന​ക്കാം​പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

26 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. ഫാ. ​മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഫാ. ​വ​ർ​ഗീ​സ് കു​ന്ന​ത്ത്, റ​വ. ഡോ. ​ജോ​സ് മ​ട​പ്പാ​ട്ട് എ​ച്ച്ജി​എ​ൻ, ഫാ. ​തോ​മ​സ് വ​ട്ടം​കാ​ട്ടേ​ൽ, ഫാ. ​ഡെ​ന്നീ​സ് നെ​ല്ലി​ത്താ​ന​ത്ത്, ഫാ. ​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ, ഫാ. ​ജി​ന്‍റോ ക​ട​യി​ലാ​ൻ ഐ​എ​സ്‌​സി​എ​ച്ച്, ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


26ന് ​രാ​ത്രി ഏ​ഴി​ന് മു​ത്താ​റി​ക്കു​ളം പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പാ​ച്ചോ​ർ നേ​ർ​ച്ച എ​ന്നി​വ ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​രാ​വി​ലെ 10ന് ​ഫാ. വ​ർ​ഗീ​സ് ക​ള​പ്പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ​യ്ക്കു​ശേ​ഷം ഊ​ട്ടു​നേ​ർ​ച്ച​യു​മു​ണ്ടാ​യി​രി​ക്കും.