സ്വ​കാ​ര്യ ബ​സ് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ ഇ​ടി​ച്ചു; മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്
Friday, October 18, 2024 8:18 AM IST
പ​രി​യാ​രം: കെ​എ​സ്ആ​ര്‍​ടി​സി​യെ മ​റി​ക​ട​ക്കാ​ന്‍ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ​ബ​സ് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ അ​മ്മും​കു​ളം സ്വ​ദേ​ശി ജു​ബി​ന ( 20), ക​ണ്ടോ​ന്താ​ർ ചെ​ങ്ങ​ളം സ്വ​ദേ​ശി എ​ൻ.​പി. പ്ര​വീ​ൺ (44), പ​യ്യാ​വൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. ആ​തി​ര (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മു​ന്നോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​മ്പേ​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം.

ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വീ​തി കു​റ​ച്ചി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച സ്വ​കാ​ര്യ ബ​സ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പി​ന്‍​ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സീ​റ്റി​ന്‍റെ ക​മ്പി​യി​ല്‍ ത​ല​യി​ടി​ച്ച് കെ​എ​സ്ആ​ര്‍​ടി​സ​യി​ലെ ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.


ഇ​വ​രെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ല്‍ പ​ല സ്ഥ​ല​ത്തും റോ​ഡു​ക​ളു​ടെ വീ​തി ചു​രു​ക്കി​യ​തോ​ടെ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം വ​ര്‍​ധി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്.