അ​പ​ക​ട​വ​ള​വി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു
Monday, October 21, 2024 3:07 AM IST
ന​ടു​വി​ൽ: ക​രു​വ​ഞ്ഞാ​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ താ​വു​ന്നു കാ​ര്യാ​ട്ട് വ​ള​വി​ലെ റോ​ഡി​ലേ​ക്ക് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന കാ​ടും വൃ​ക്ഷ​ക്കൊ​മ്പു​ക​ളും വെ​ട്ടി​ത്തെ​ളി​ച്ചു. ന​ടു​വി​ൽ കൂ​ട്ടാ​യ്മ എ​ന്ന ഫെ​യ്സ്ബു​ക്ക് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡി​നി​രു​വ​ശ​ത്തെ​യും കാ​ടു​ക​ൾ വെ​ട്ടി നീ​ക്കി​യ​ത്. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ര​വ​ധി​യാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​രി​ട്ടി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. ആ​ർ​ക്കും പ​രി​ക്കി​ല്ല. നി​ര​ന്ത​ര​മാ​യു​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന ത​ര​ത്തി​ൽ കാ​ടും മ​ര​ങ്ങ​ളും വെ​ട്ടി നീ​ക്കാ​ത്ത​ത് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. ടി.​വി നാ​രാ​യ​ണ​ൻ , എ​ൻ.​വി ഭാ​സ്ക​ര​ൻ, കെ.​പി. അ​ബ്ദു​ള്ള, പി.​പി. മു​കു​ന്ദ​ൻ , ജോ​ജി, അ​ജ​യ​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, റെ​ജീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​പ​ക​ട മു​ന്ന​റി​യി​പ്പു ബോ​ർ​ഡും സ്ഥാ​പി​ച്ചു.