എം.​കെ. സാ​നു​വി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്നു
Wednesday, October 23, 2024 4:17 AM IST
കൊ​ച്ചി: ശ്രീനാ​രാ​യ​ണ സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എം.​കെ. സാ​നു മാ​സ്റ്റ​റു​ടെ 98-ാം ജ​ന്മ​ദി​നം 27ന് ​രാ​വി​ലെ 9.30ന് ​എ​റ​ണാ​കു​ളം സ​ഹോ​ദ​ര സൗ​ധ​ത്തി​ല്‍ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗോ​കു​ലം ഗോ​പാ​ല​ന്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കും. എ​വി​എം ഗ്രൂ​പ്പ് എം​ഡി എ.​വി. അ​നൂ​പ് ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ക്കും. സം​ഘം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ന്‍.​ഡി. പ്രേ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ കെ​പി​സി​സി സം​ഘ​ട​നാ സെ​ക്ര​ട്ട​റി അ​ഡ്വ. എം. ​ലി​ജു,


സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍, സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, കി​ളി​മാ​ന്നൂ​ര്‍ ച​ന്ദ്ര​ബാ​ബു, ബി​ജു ര​മേ​ശ്, പി.​പി. വി​നോ​ദ്, അ​ര്‍. അ​ജ​ന്ത​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.