പേ​പ്പ​തി​യി​ൽ ചി​ന്മ​യ​യു​ടെ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം
Wednesday, October 23, 2024 4:08 AM IST
പി​റ​വം: പി​റ​വം - എ​റ​ണാ​കു​ളം റോ​ഡി​ൽ പേ​പ്പ​തി ജം​ഗ്ഷ​നി​ൽ വ​ഴി​യോ​ര​ത്ത് ചി​ന്മ​യ അ​ന്ത​ർ​ദേ​ശീ​യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ധു​നി​ക വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ക്കു​ന്നു. ടേ​ക്ക് എ ​ബ്രേ​ക്ക് എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ചി​ന്മ​യാ മി​ഷ​ൻ ആ​ഗോ​ള അ​ധ്യ​ക്ഷ​ൻ സ്വാ​മി സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ളി​യ​നാ​ട് ചി​ന്മ​യാ അ​ന്ത​ർ​ദേ​ശീ​യ കേ​ന്ദ്രം ആ​ചാ​ര്യ​ൻ സ്വാ​മി ശാ​ര​ദാ​ന​ന്ദ സ​ര​സ്വ​തി, ചി​ന്മ​യ മി​ഷ​ൻ ചീ​ഫ് ട്ര​സ്റ്റി രാ​ജേ​ഷ് പാ​ട്ടേ​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ​പി​ള്ള, ട്ര​സ്റ്റി ഡോ. ​അ​പ്പാ റാ​വു, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഗൗ​രി കേ​ത്ക​ർ, സ്വാ​മി​നി ദേ​വി​കി ചൈ​ത​ന്യ, എ​ട​ക്കാ​ട്ടു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി പീ​റ്റ​ർ, അം​ഗ​ങ്ങ​ളാ​യ എം. ​ആ​ശി​ഷ് , ജോ​ഹ​ർ എ​ൻ. ചാ​ക്കോ, ആ​ദ​ർ​ശ് സ​ജി​കു​മാ​ർ, ഷേ​ർ​ളി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നൊ​പ്പം ത​ന്നെ സ്ത്രീ​ക​ൾ​ക്കും, പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക ശൗ​ചാ​ല​യ​ങ്ങ​ൾ, ജം​ഗ്ഷ​നി​ലെ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ശൗ​ചാ​ല​യം, സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക വി​ശ്ര​മ​കേ​ന്ദ്രം, ലൈ​ബ്ര​റി എ​ന്നി​വ​യോ​ടെ ഇ​രു​നി​ല മ​ന്ദി​ര​മാ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റും.