പാ​റ​പ്പ​റ​മ്പ്-​കു​ഴി​പ്പ​ള്ളി പ​റ​മ്പ് റോ​ഡി​ൽ മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കു​കൂ​ടി യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ നി​ർ​ദേ​ശം
Wednesday, October 23, 2024 4:17 AM IST
കൊ​ച്ചി: നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ഏ​ഴി​ക്ക​ര വ​ട​ക്കു​ഭാ​ഗ​ത്ത് 15 ല​ക്ഷം മു​ട​ക്കി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച റോ​ഡി​ലൂ​ടെ മു​ച്ച​ക്ര ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. പൊ​തു​ഖ​ജ​നാ​വി​ല്‍ നി​ന്നും 15 ല​ക്ഷം മു​ട​ക്കി നി​ര്‍​മി​ച്ച പാ​റ​പ​റ​മ്പ് കു​ഴി​പ്പ​ള്ളി പ​റ​മ്പ് റോ​ഡി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്ക​ണ​മെ​ങ്കി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

അ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക​മ്മീ​ഷ​ന്‍ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പൊ​ക്കാ​ളി പാ​ട​ത്തി​ന് ന​ടു​വി​ലൂ​ടെ ഇ​രു​വ​ശ​വും ക​രി​ങ്ക​ല്‍ കെ​ട്ടി നി​ര്‍​മി​ച്ചി​ട്ടു​ള്ള ന​ട​പ്പാ​ത​യി​ല്‍ 1.80 മീ​റ്റ​ര്‍ വീ​തി​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് ടൈ​ല്‍ വി​രി​ച്ചി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​വി​ടെ ചെ​മ്മീ​ന്‍ കെ​ട്ടി​ല്‍ നി​ന്നു​ള്ള തൂ​മ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. തൂ​മ്പി​ന് മു​ക​ളി​ലൂ​ടെ താ​ല്‍​ക്കാ​ലി​ക ന​ട​പ്പാ​ത​യും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.


ഈ ​താ​ല്ക്കാ​ലി​ക ന​ട​പ്പാ​ത​യി​ലൂ​ടെ​യാ​ണ് അ​ഞ്ചു കു​ടും​ബ​ങ്ങ​ള്‍ യാ​ത്ര ചെ​യ്യു​ന്ന​ത്. അ​ര മീ​റ്റ​ര്‍ വീ​തി​യു​ള്ള താ​ല്‍​ക്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ സൈ​ക്കി​ളി​നും ബൈ​ക്കി​നും ക​ട​ന്നു​പോ​കാം. തൂ​മ്പി​ന് മു​ക​ളി​ലൂ​ടെ ക​ലു​ങ്ക് പ​ണി​താ​ല്‍ കൃ​ഷി​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കാ​നാ​വി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​പ്പോ​ള്‍ ഉ​ള്ള​തു​പോ​ലെ മ​റ്റു ര​ണ്ട് ഇ​രു​മ്പ് ച​ട്ട​ങ്ങ​ള്‍ കൂ​ടി പ​ണി​ത് ഇ​തി​ന് മു​ക​ളി​ല്‍ സ്ഥാ​പി​ച്ചാ​ല്‍ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​മെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​പ്ര​കാ​രം ചെ​യ്യ​ണ​മെ​ങ്കി​ല്‍ പൊ​ക്കാ​ളി പാ​ട​ത്തി​ന്‍റെ ഉ​ട​മ​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഈ ​വാ​ദം ക​മ്മീ​ഷ​ന്‍ ത​ള്ളി. റോ​ഡി​ന്‍റെ ബ​ല​ക്ഷ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. ഏ​ഴി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്. പ്ര​ദേ​ശ​വാ​സി​യാ​യ കു​മാ​ര​ന്‍ പു​രു​ഷോ​ത്ത​മ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.