കെഎ​സ്ആ​ർടിസി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് അ​ഴു​ക്കു വെ​ള്ളം: ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് അ​രല​ക്ഷം രൂപ പി​ഴയിട്ടു
Wednesday, October 23, 2024 4:08 AM IST
ആ​ലു​വ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പി​ന്നി​ലു​ള്ള പ്ര​ധാ​ന കാ​ന​യി​ലേ​ക്ക് അ​ഴു​ക്കു വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് ആ​ലു​വ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ം അരല ക്ഷം രൂപ പിഴയടയ്ക്കാൻ നോ​ട്ടീ​സ് നൽകി.

സ​ബ്‌​ജ​യി​ൽ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​നാ​ണ് 50,000 രൂ​പ പി​ഴ​യും ലൈ​സ​ൻ​സ് പി​ൻ​വ​ലി​ക്കു​മെ​ന്ന നോ​ട്ടീ​സും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ൽ നി​ന്ന് മ​ലി​ന​ജ​ല കു​ഴ​ലു​ക​ൾ പു​റ​കി​ലു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലെ കാ​ന​യി​ലേ​ക്ക് ഘ​ടി​പ്പി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി​യ​ത്.കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ മ​ലി​നീ​ക​ര​ണ ബോ​ർ​ഡ് നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന വി​ധം മ​ലി​ന​ജ​ല സം​സ്ക​ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​നി​യൊ​ര​റി​യി​പ്പ് കൂ​ടാ​തെ നി​ഷേ​ധി​ക്കു​മെ​ന്നും നോ​ട്ടീ​സി​ലു​ണ്ട്.


ആ​ലു​വ ന​ഗ​ര​ത്തി​ൽ പൊ​തു കാ​ന​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹോ​ട്ട​ലു​ക​ളും ലോ​ഡ്ജു​ക​ളും മ​ലി​നീ​ക​ര​ണ നിയന്ത്രണ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​ത്.

അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ആ​ലു​വ കെ​എ​സ്ആ​ർ​ടി ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ചു​റ്റി​ലു​മു​ള​ള കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ കോ​മ്പൗ​ണ്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ത​ള്ളു​ന്ന​താ​യും ക​ണ്ടെ​ത്തി.

കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ആ​ലു​വ ന​ഗ​ര​സ​ഭ​യി​ൽ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി വൈ​കു​ക​യാ​യി​രു​ന്നു.