ന്യാ​യ​വി​ല​യി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും: മ​ന്ത്രി ജി.​ആ​ര്‍. അ​നി​ൽ
Wednesday, October 23, 2024 6:53 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ന്യാ​യ​വി​ല​യി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് പ​മ്പ ശ്രീ​രാ​മ​സാ​കേ​തം ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ന്യാ​യ​വി​ല ക​ള​ക്ട​ര്‍ നി​ശ്ച​യി​ച്ചു ന​ൽ​കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ല്‍ വി​ല​വി​വ​ര​പ്പ​ട്ടി​ക ക​ട​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം.

തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തു​ന്ന വ​ഴി​ക​ളി​ലു​ള്ള റേ​ഷ​ന്‍​ക​ട​ക​ള്‍, സ​പ്ലൈ​കോ സ്റ്റോ​റു​ക​ള്‍, ക​ള​ക്ട​ര്‍ നി​ശ്ച​യി​ക്കു​ന്ന മ​റ്റ് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 രൂ​പ നി​ര​ക്കി​ല്‍ ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണം.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ശ​ബ​രി​മ​ല പാ​ത​യി​ലു​ള്ള സു​ഭി​ക്ഷാ ഹോ​ട്ട​ലു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഗു​ണ​മേ​ന്മ​യും അ​ള​വും ഉ​റ​പ്പാ​ക്ക​ണം.


പ​മ്പ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​പ്ലൈ​കോ മൊ​ബൈ​ല്‍ യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ള്‍വ​ഴി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേശി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ ക​മ്മീ​ഷ​ണ​ര്‍ മു​കു​ന്ദ് താ​ക്കൂ​ര്‍, ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് റേ​ഷ​നിം​ഗ് കെ. ​അ​ജി​ത് കു​മാ​ര്‍, കോ​ട്ട​യം എ​ഡി​എം ബീ​ന പി. ​ആ​ന​ന്ദ്, ഇ​ടു​ക്കി എ​ഡി​എം ഷൈ​ജു ജേ​ക്ക​ബ്, ഡെ​പ്യൂ​ട്ടി റേ​ഷ​നിം​ഗ് ക​ണ്‍​ട്രോ​ള​ര്‍ സി.​വി. മോ​ഹ​ന്‍​കു​മാ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ര്‍ വി.​കെ അ​ബ്ദു​ല്‍ ഖാ​ദ​ര്‍, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​സി. ക​മ്മീ​ഷ​ണ​ര്‍ സി.ആ​ര്‍. ര​ണ്‍​ദീ​പ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.