എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി; ക​ട​ലി​ൽ ഒ​ഴു​കിന​ട​ന്ന വ​ള്ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, October 23, 2024 6:30 AM IST
വി​ഴി​ഞ്ഞം: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്ന വ​ള്ള​ത്തി​ലെ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. പൂ​ന്തു​റ സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ, സൂ​സാ​സെ​ൽ​വ​ൻ, റോ​മാ​ൻ​സ്, ജോ​സ് എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​ന് മീ​ൻ​പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട സം​ഘ​ത്തി​ന്‍റെ വ​ള്ളം കോ​വ​ള​ത്തി​നും ര​ണ്ട​ര നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ൾ​ക്ക​ട​ലി​ൽ ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു.


ഒ​ഴു​കി ന​ട​ന്ന വ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ പ​ട്രോ​ൾ ബോ​ട്ടി​നെ ക​ണ്ട് ര​ക്ഷ​ക്കാ​യി അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

വ​ള്ള​ത്തെ​യും അ​ധി​കൃ​ത​ർ കെ​ട്ടി​വ​ലി​ച്ച് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ചു.