മോ​ഷണസം​ഘം വി​ല​സു​ന്നു
Wednesday, October 23, 2024 4:17 AM IST
ആ​ല​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന സം​ഘം വീ​ണ്ടും വി​ല​സു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ത​ടി​ക്ക​ക്ക​ട​വ്- ത​ണ്ടി​രി​ക്ക​ൽ ഭാ​ഗ​ത്തു വീ​ടി​ന്‍റെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന്റെ ബാ​റ്റ​റി​യാ​ണു മോ​ഷ​ണം പോ​യ​ത്.കൂ​ടാ​തെ സ​മീ​പ പ്ര​ദേ​ശ​ത്തെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കു​ക​ളി​ൽ നി​ന്നു വ്യാ​പ​ക​മാ​യി പ​ട്രോ​ളും ഉ​റ്റി​യി​ട്ടു​ണ്ട്.


മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു സ​മീ​പ പ്ര​ദേ​ശ​മാ​യ പാ​ല​യ്ക്ക​ലു​ള്ള ക​ട്ട നി​ർ​മാ​ണ ക​മ്പ​നി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു മി​നി ലോ​റി​ക​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​വും ഉ​ണ്ടാ​യി​കു​ന്നു.വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന സം​ഘ​മാ​ണു മോ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്ന സൂ​ച​ന​യു​ണ്ട്.