എ​യ്ഞ്ച​ലി​നു പി​ന്നാ​ലെ എ​യ്ബ​ലും; പൊ​ന്ന​ണി​ഞ്ഞ് സ​ഹോ​ദ​ര​ങ്ങ​ള്‍
Wednesday, October 23, 2024 3:55 AM IST
കോ​ത​മം​ഗ​ലം: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് സു​വ​ര്‍​ണ നേ​ട്ടം. മൂ​ക്ക​ന്നൂ​ര്‍ എ​സ്എ​ച്ച്ഒ​എ​ച്ച്എ​സി​ലെ എ​യ്ഞ്ച​ല്‍ പ്രി​ന്‍​സ​ന്‍, സ​ഹോ​ദ​ര​ന്‍ എ​യ്ബ​ല്‍ പ്രി​ന്‍​സ​ന്‍ എ​ന്നി​വ​രാ​ണ് മീ​റ്റി​ല്‍ സ്വ​ര്‍​ണം നേ​ടി​യ സ​ഹോ​ദ​ര​ങ്ങ​ള്‍.

ആ​ദ്യ​ദി​നം ന​ട​ന്ന സ​ബ് ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും ഒ​ന്നാ​മ​തെ​ത്തി എ​യ്ഞ്ച​ല്‍ ഇ​ര​ട്ട സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ സ​ഹോ​ദ​ര​ന്‍ എ​യ്ബ​ല്‍ ഇ​ന്ന​ലെ ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്.


ഇ​ന്ന് 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലും എ​യ്ബ​ല്‍ ട്രാ​ക്കി​ലി​റ​ങ്ങു​ന്നു​ണ്ട്. ഇ​തി​ലും സ്വ​ര്‍​ണം നേ​ടാ​നാ​യ​തി​ല്‍ ഇ​ര​ട്ട സ്വ​ര്‍​ണ നേ​ട്ട​മാ​കും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക്. ഏ​ഴാ​റ്റു​മു​ഖം തെ​ക്ക​ന്‍ പ്രി​ന്‍​സ​ണ്‍ - ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്.