കോ​ണ്‍​ഗ്ര​സി​നും രാ​ഹു​ൽ കു​ടും​ബ​ത്തി​നും വ​യ​നാ​ട് ക​റ​വ​പ്പ​ശു: പി.​കെ. കൃ​ഷ്ണ​ദാ​സ്
Wednesday, October 23, 2024 4:44 AM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സി​നും രാ​ഹു​ൽ കു​ടും​ബ​ത്തി​നും വ​യ​നാ​ട് ക​റ​വ​പ്പ​ശു മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. കൈ​നാ​ട്ടി വ്യാ​പാ​ര ഭ​വ​നി​ൽ എ​ൻ​ഡി​എ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദ​ർ​ശ രാ​ഷ്‌ട്രീയ​ത്തി​ന്‍റെ പോ​രാ​ട്ട​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

ജ​യി​ക്കാ​ൻ സാ​ധ്യ​ത ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ ചെ​റി​യ സാ​ധ്യ​ത ക​ണ്ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ വ​ന്ന​ത്. ഇ​തേ സാ​ധ്യ​ത ക​ണ്ടാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും വ​ര​വ്. ഭാ​വി​യി​ൽ റോ​ബ​ർ​ട്ട് വ​ധേ​ര​യും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചു​കൂ​ടെ​ന്നി​ല്ല.


മ​റ്റൊ​രി​ട​ത്ത് ജ​യി​ച്ച​പ്പോ​ൾ ക​റ​വ​പ്പ​ശു​വി​നെ രാ​ഹു​ൽ ഗാ​ന്ധി ക​റി​വേ​പ്പി​ല​യാ​ക്കി. ക​റ​വ​പ്പ​ശു, ക​റി​വേ​പ്പി​ല ന​യ​മാ​ണ് പ്രി​യ​ങ്ക​യും സ്വീ​ക​രി​ക്കു​ക കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.