നി​ത്യ​ക്ക് ട്രിപ്പിൾ; അ​ന്‍​സ്വാ​ഫി​ന് ഡ​ബി​ള്‍
Wednesday, October 23, 2024 3:55 AM IST
കോ​ത​മം​ഗ​ലം: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ട്രി​പ്പി​ള്‍ സ്വ​ര്‍​ണം നേ​ടി സി.​ആ​ര്‍. നി​ത്യ. 100, 200 മീ​റ്റ​റു​ക​ളി​ല്‍ സ്വ​ര്‍​ണം നേ​ടി അ​ന്‍​സ്വാ​ഫ് ഇ​ന്ന​ലെ ഡ​ബി​ള്‍ തി​ക​ച്ചു.

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ന്ന​ലെ ന​ട​ന്ന 1500 മീ​റ്റ​റി​ലും ഒ​ന്നാ​മ​തെ​ത്തി​യ​തോ​ടെ​യാ​ണ് നി​ത്യ​ക്ക് ട്രി​പ്പി​ള്‍ തി​ക​യ്ക്കാ​നാ​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന 800, 3000 മീ​റ്റ​റു​ക​ളി​ലും ഈ ​മാ​ര്‍ ബേ​സി​ൽ താ​രം സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.


കൂ​ട്ടു​കാ​രി​യാ​യ അ​ലോ​ന തോ​മ​സ് ഈ ​മൂ​ന്നി​ന​ങ്ങ​ളി​ലും വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്. മാ​ര്‍ ബേ​സി​ലി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഇ​രു​വ​രും.

200 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് സ്‌​കൂ​ളി​ലെ അ​ന്‍​സ്വാ​ഫ് സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണം തി​ക​ച്ചു. ആ​ദ്യ ദി​നം ന​ട​ന്ന 100 മീ​റ്റ​റി​ല്‍ ജേ​താ​വാ​യി​രു​ന്നു.