റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള : പ​റ​ളി കു​തി​പ്പ് തു​ട​രു​ന്നു
Wednesday, October 23, 2024 3:24 AM IST
പാ​ല​ക്കാ​ട്: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള ര​ണ്ടാം ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ 18 സ്വ​ർ​ണ​വും 10 വെ​ള്ളി​യും 16 വെ​ങ്ക​ല​വും നേ​ടി 136 പോ​യി​ന്‍റോ​ടെ പ​റ​ളി ഉ​പ​ജി​ല്ല കു​തി​പ്പ് തു​ട​രു​ന്നു.

7 സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി 63 പോ​യി​ന്‍റോ​ടെ കൊ​ല്ല​ങ്കോ​ടും 6 വീ​തം സ്വ​ർ​ണ​വും മൂ​ന്ന് വെ​ങ്ക​ല​വു​മാ​യി 51 പോ​യി​ന്‍റോ​ടെ കു​ഴ​ൽ​മ​ന്ദം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്്. മ​റ്റു ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല ഇ​പ്ര​കാ​ര​മാ​ണ്. പാ​ല​ക്കാ​ട്- 48.5, പ​ട്ടാ​ന്പി- 33, ഒ​റ്റ​പ്പാ​ലം- 20, ഷൊ​ർ​ണൂ​ർ- 19, തൃ​ത്താ​ല- 17, ചി​റ്റൂ​ർ,ചെ​ർ​പ്പു​ള​ശേ​രി- 13, മ​ണ്ണാ​ർ​ക്കാ​ട്- 10.5, ആ​ല​ത്തൂ​ർ-8.

സ്കൂ​ൾ ത​ല​ത്തി​ൽ 11 സ്വ​ർ​ണ​വും 6 വെ​ള്ളി​യും 7 വെ​ങ്ക​ല​വും നേ​ടി 80 പോ​യി​ന്‍റോ​ടെ പ​റ​ളി എ​ച്ച്എ​സ് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ലു​വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വും നേ​ടി 40 പോ​യി​ന്‍റ് നേ​ടി എ​ച്ച്എ​സ് മു​ണ്ടൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും അ​ഞ്ചു സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും നേ​ടി 39 പോ​യി​ന്‍റു​മാ​യി കു​ഴ​ൽ​മ​ന്ദം കോ​ട്ടാ​യി ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്്.


പാ​ല​ക്കാ​ട് ബി​ഇ​എം​എ​ച്ച്എ​സ്എ​സ് 23.5 പോ​യി​ന്‍റ് നേ​ടി നാ​ലും 23 പോ​യി​ന്‍റ് നേ​ടി കൊ​ല്ല​ങ്കോ​ട് വ​ട​വ​ന്നൂ​ർ വി​എം​എ​ച്ച്എ​സ് അ​ഞ്ചും സ്ഥാ​ന​ത്തു​ണ്ട്്. പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ 12 ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 2,300 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കു​ന്നു.
സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും നൂ​റോ​ളം ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. മേ​ള ഇ​ന്ന് സ​മാ​പി​ക്കും.